ദുബായിലെ അദ്ഭുത ഉദ്യാനം ഉടൻ തുറക്കും

0

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബായ് മിറാക്കിൾ ഗാർഡൻ പുതിയ സീസൺ ആരംഭിക്കുന്നു. പൂക്കൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ദുബായ് മിറാക്കിൾ ഗാർഡിന്റെ 11-ാം പതിപ്പ് തിങ്കളാഴ്ച തുറക്കും. 72,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 15 കോടിയിലേറെ പൂക്കൾകൊണ്ട് വൈവിധ്യമാർന്ന ഒട്ടേറെ നിർമിതികളാണ് സന്ദർശകർക്കായി ഓരോവർഷവും ഒരുക്കാറുള്ളത്. കടുത്തവേനൽ കണക്കിലെടുത്ത് കഴിഞ്ഞ ജൂണിലായിരുന്നു മിറാക്കിൾ ഗാർഡൻ അടച്ചത്.

ശൈത്യകാലത്തിന് തുടക്കമായതോടെ വീണ്ടും സന്ദർശകരെ സ്വാഗതംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. മുതിർന്നവർക്ക് 75 ദിർഹമാണ് പ്രവേശനനിരക്ക്. മൂന്നുമുതൽ 12 വയസ്സുള്ളവർക്ക് 60 ദിർഹവും മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യവുമാണ്. പ്രവേശന ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply