വനിതാ ഏഷ്യാകപ്പ്‌: ഹര്‍മന്‍ പ്രീത്‌ ഇന്ത്യന്‍ നായിക

0

മുംബൈ: ഈവര്‍ഷത്തെ വനിതാ ഏഷ്യാകപ്പ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍ പ്രീത്‌ കൗര്‍ നയിക്കും. സ്‌മൃതി മന്ഥാനയാണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത്‌ കൗറാണ്‌ നായിക. സ്‌മൃതി മന്ദാന സഹനായികയാകും. പരുക്കു ഭേദമായ ബാറ്റര്‍ ജെമീമ റോഡ്രിഗസും ഇന്നലെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ ഇടംപിടിച്ചു.
ബംഗ്ലാദേശ്‌ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ്‌ അടുത്തമാസം ഒന്നിന്‌ ആരംഭിക്കും. നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ വനിതാ ഏഷ്യാകപ്പിന്‌ അരങ്ങൊരുങ്ങുന്നത്‌. റൗണ്ട്‌ റോബിന്‍ അടിസ്‌ഥാനത്തിലുള്ള ടൂര്‍ണമെന്റില്‍ ഏഴു ടീമുകള്‍ കൊമ്പുകോര്‍ക്കും. ലീഗ്‌ ഘട്ടത്തില്‍ ഓരോ ടീമിനും ആറു കളികളുണ്ട്‌. പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തുന്ന നാലുടീമുകള്‍ സെമിഫൈനലിനു യോഗ്യതനേടും.
ഉദ്‌ഘാടനദിവസം ശ്രീലങ്കയ്‌ക്കെതിരേയാണ്‌ ഇന്ത്യയുടെ ആദ്യമത്സരം. മലേഷ്യ (ഒക്‌ടോബര്‍ മൂന്ന്‌), യു.എ.ഇ (ഒക്‌ടോബര്‍ നാല്‌), പാകിസ്‌താന്‍ (ഏഴ്‌), ബംഗ്ലാദേശ്‌ (എട്ട്‌), തായ്‌ലന്‍ഡ്‌ (10) എന്നിങ്ങനെയാണ്‌ ലീഗ്‌ ഘട്ടത്തിലെ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: ഹര്‍മന്‍ പ്രീത്‌ കൗര്‍, സ്‌മൃതി മന്ഥാന, ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്‌, എസ്‌. മേഘന, റിച്ചാ ഘോഷ്‌ (വിക്കറ്റ്‌ കീപ്പര്‍), സ്‌നേഹ്‌ റാന, ഡി. ഹേമലത, മേഘ്‌ന സിങ്‌, രേണുക സിങ്‌, പൂജ വസ്‌ത്രകാര്‍, രാജേശ്വരി ഗെയ്‌ക്വാദ്‌, രാധാ യാദവ്‌, കിരണ്‍ നവ്‌ഗിരെ.
റിസര്‍വ്‌ താരങ്ങളായി താനിയ ഭാട്ടിയ, സിമ്രാന്‍ ബഹാദുര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here