ഡൽഹിയിൽ വീണ്ടും മങ്കിപോക്സ്; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 11 ആയി

0

ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. ആഫ്രിക്കൻ വംശജയായ 22കാരിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് 31നാണ് യുവതിയെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുടെ സാമ്പിൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായും അവർക്ക് വൈറസ് ബാധയുണ്ടെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചതായും മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ അറിയിച്ചു.
ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം ആറായി. കേരളത്തിൽ അഞ്ചുപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ ആഗസ്റ്റ് 13ന് ആഫ്രിക്കൻ വംശജയായ മറ്റൊരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply