പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി; നാലുപേർ അറസ്റ്റിൽ

0

ലഖ്നോ: പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി. ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നഗരത്തോടുചേർന്ന ഗോമതിനഗറിൽ നാലു പേരടങ്ങിയ സംഘത്തിൽനിന്ന് നാലു കിലോ തിമിംഗല ഛർദി പിടികൂടിയത്. ഇവരെ അറസ്റ്റുചെയ്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
രാജ്യത്ത് ഈയിടെയായി തിമിംഗല ഛർദി (ആംബർഗ്രിസ്)യുമായി പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ മുംബൈ മറൈൻ ഡ്രൈവിൽനിന്ന് 2.6 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടിയിരുന്നു. കേരളത്തിൽ വിഴിഞ്ഞത്തുനിന്ന് 28 കോടി രൂപ വിലവരുന്ന ആംബർഗ്രിസ് പിടികൂടിയതും ഈയിടെയാണ്.

Leave a Reply