നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ആദ്യ പാമ്പുപിടുത്തം; പിടികൂടിയത് രാജവെമ്പാലയെ
 

0

നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ആദ്യ പാമ്പുപിടുത്തം; പിടികൂടിയത് രാജവെമ്പാലയെ
 

പത്തനംതിട്ട: വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷിന്റെ  ആദ്യ പാമ്പുപിടുത്തം. കോന്നി മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്. സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്.

വനംവകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അടുത്തിടെ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് അത്ഭുതകരമായായിരുന്നു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് നിയമങ്ങള്‍ പാലിച്ച് പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ്  തയ്യാറിയാരിക്കുന്നത്.

Leave a Reply