പെരുമ്പാവൂർ കാരിക്കാട് എടത്തല ഡെന്നിയുടെ ആത്മഹത്യ;വിശ്വജോതി സ്കൂളിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0

അങ്കമാലി വിശ്വജോതി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പെരുമ്പാവൂർ കാരിക്കാട് എടത്തല ഡെന്നിയുടെ മകൻ എർവിൻ ഡെന്നിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വജോതി സ്കൂളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സ്കൂൾ മാനേജ്മെൻ്റിൻ്റെ പീഢനത്തെ തുടർന്നാണ് എർവിൻ ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടായതെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധ മാർച്ചും ധർണ്ണയും എസ്.എഫ്.ഐ ജില്ല സെക്രട്ടറി അർജുൻ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പ്രജിത്ത് കെ ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി അഭിജിത്ത്, അർജുൻ ടി.ആർ അങ്കമാലി ഏരിയ സെക്രട്ടറി അരുൺ ഷാജി, പ്രസിഡൻ്റ് ഗോകുൽ ഗേപാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply