നേപ്പാളിലെ മൗണ്ട് മനസ്‌ലുവിലെ ബേസ് ക്യാന്പിലുണ്ടായ ഹിമപാതത്തിൽ രണ്ടു പേർ മരിച്ചു

0

നേപ്പാളിലെ മൗണ്ട് മനസ്‌ലുവിലെ ബേസ് ക്യാന്പിലുണ്ടായ ഹിമപാതത്തിൽ രണ്ടു പേർ മരിച്ചു. ഇന്ത്യൻ പർവതാരോഹകൻ ബൽജീത് കൗർ ഉൾപ്പെടെ 12 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30ന് ബേസ് ക്യാന്പ് നാലിലായിരുന്നു അപകടം.

ഷേ​ർ​പ ക്ലൈം​ബേ​ഴ്സ്, സ​തോ​രി അ​ഡ്വ​ഞ്ച​ർ, ഇ​മാ​ജി​ൻ നേ​പ്പാ​ൾ ട്ര​ക്സ്, എ​ലൈ​റ്റ് എ​ക്സ്പെ​ഡി​ഷ​ൻ, 8കെ ​എ​ക്സ്പെ​ഡി​ഷ​ൻ എ​ന്നി പ​ർ​വ​താ​രോ​ഹ​ക സം​ഘ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണ് ഈ ​സ​മ​യം ബേ​സ് ക്യാ​ന്പി ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു കാ​ഠ്മ​ണ്ഡു പോ​സ്റ്റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8,163 മീ​റ്റ​ർ ഉ​യ​ര​മു​ള്ള, ഹി​മാ​ല​യ പ​ർ​വ​ത​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ മൗ​ണ്ട് മ​ന​സ്‌​ലു ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ർ​വ​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ട്ടാം​സ്ഥാ​ന​ത്താ​ണ്. പ​ർ​വ​താ​രോ​ഹ ണ​ത്തി​നി​ടെ ഇ​തു​വ​രെ 53 പേ​ർ ഇ​വി​ടെ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം.

Leave a Reply