ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.റ്റി.സി ബസ്സിന്‍റെ ചില്ല് എറിഞ്ഞ് തകർത്ത കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ

0

ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.റ്റി.സി ബസ്സിന്‍റെ ചില്ല് എറിഞ്ഞ് തകർത്ത കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ. പടിഞ്ഞാറെ വെളിയത്ത്നാട് പാറാന ഭാഗത്ത് മറ്റൂരകത്തൂട്ട് വീട്ടിൽ അജി (അജീർ 51) , ആലങ്ങാട് മുതുവാക്കപ്പടി റോഡിൽ കുത്താട്ടുപറമ്പിൽ വീട്ടിൽ ഷിഹാബ് (42) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇവർ പറവൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് വന്ന ബസ്സ് കരുമാലൂർ ഷാപ്പുപടി ഭാഗത്ത് വച്ച് കൈ കാണിച്ച് നിർത്തിച്ച് കോൺക്രീറ്റ് കട്ട കൊണ്ട് ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ്സ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Leave a Reply