വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

0

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. ചുനക്കര പാണംപറമ്പില്‍ ദിലീപ്‌ഖാന്റെ (45) മരണവുമായി ബന്ധപ്പെട്ട്‌ പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ്‌ ഷാജി ഭവനത്തില്‍ സുബൈദ(57), സഹോദരന്‍ പന്തളം കുരമ്പാല കടയ്‌ക്കാട്‌ മുറിയില്‍ തെക്കേ ശങ്കരത്തില്‍ വീട്ടില്‍ യാക്കൂബ്‌(52) എന്നിവരെയാണ്‌ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ദിലീപ്‌ ഖാനും അയല്‍വാസിയായ വഹിദയുമായി വഴിത്തര്‍ക്കത്തിലായിരുന്നു. വഹിദയുടെ സഹോദരങ്ങളാണ്‌ യാക്കൂബും സുബൈദയും. വ്യാഴാഴ്‌ച വൈകിട്ട്‌ ഇവര്‍ വഹിദയുടെ വീട്ടിലേക്കു വാനില്‍ വീട്ടുപകരണങ്ങളുമായി പോകുമ്പോഴായിരുന്നു സംഘര്‍ഷം. വഴിത്തര്‍ക്കമുള്ളതിനാല്‍ പ്രതികള്‍ക്കു ദിലീപ്‌ ഖാനോട്‌ മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി.
ഇന്നലെ രാവിലെ സയന്റിഫിക്‌ ഓഫീസര്‍ വി. ചിത്രയുടെ നേതൃത്വത്തില്‍ സംഭവസ്‌ഥലത്ത്‌ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സി.ഐ: പി. ശ്രീജിത്ത്‌, എസ്‌.ഐമാരായ എസ്‌. നിതീഷ്‌, രാജീവ്‌, എ.എസ്‌.ഐ: പുഷ്‌പന്‍, സി.പി.ഒമാരായ ഷമീര്‍, കൃഷ്‌ണകുമാര്‍, ഷാനവാസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തിയത്‌.

Leave a Reply