വില്‍പനയ്‌ക്കെത്തിച്ച ഹാഷിഷ്‌ ഓയിലുമായി മൂന്ന്‌ യുവാക്കള്‍ പോലീസിന്റെ പിടിയിലായി

0

വില്‍പനയ്‌ക്കെത്തിച്ച ഹാഷിഷ്‌ ഓയിലുമായി മൂന്ന്‌ യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ഇടവെട്ടി ചിറയ്‌ക്കു സമീപം വാടകയ്‌ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയില്‍ ജിതിന്‍ ജോര്‍ജ്‌ (23), ഇടവെട്ടി ചാലംകോട്‌ പുളിക്കല്‍ സൂര്യജിത്ത്‌ വിനോദ്‌ (23), ചാലംകോട്‌ മ്യാലില്‍ ദേവപ്രസാദ്‌ (22) എന്നിവരെയാണ്‌ തൊടുപുഴ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇവരില്‍നിന്നും 12 മില്ലി ഹഷിഷ്‌ ഓയിലും രണ്ടുഗ്രാം ഉണക്ക കഞ്ചാവും പിടികൂടി.
പോലീസ്‌ നടത്തിയ രാത്രി പരിശോധനയ്‌ക്കിടെ ഇടവെട്ടി ചിറയ്‌ക്ക്‌ സമീപത്തുനിന്നുമാണ്‌ മൂവരും പിടിയിലായത്‌. ചിറയും പരിസരവും കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക വിരുദ്ധ ശല്യവും ലഹരി വില്‍പനയും സജീവമായതായി നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച രാത്രി 11.30ന്‌ പോലീസ്‌ സംഘം പരിശോധനയ്‌ക്കെത്തി. ബൈക്കുമായി ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ മൂവരേയും പരിശോധിച്ചപ്പോഴാണ്‌ വില്‍പ്പനയ്‌ക്കായി ടിന്നുകളില്‍ നിറച്ചനിലയില്‍ ഹാഷിഷ്‌ ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്‌.
ഇവര്‍ക്ക്‌ ലഹരി വസ്‌തുക്കള്‍ എവിടെനിന്ന്‌ ലഭിച്ചുവെന്നതിനെക്കുറിച്ച്‌ പോലീസ്‌ അനേ്വഷണം ആരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തൊടുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി.സി. വിഷ്‌ണുകുമാര്‍, എസ്‌.ഐ. സലിം, എ.എസ്‌.ഐമാരായ ഷംസുദീന്‍, ഉണ്ണികൃഷ്‌ണന്‍, എസ്‌.സി.പി.ഒ. മാഹിന്‍, സി.പി.ഒമാരായ സാബു, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here