ഓച്ചിറയിൽ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു

0

ഓച്ചിറയിൽ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ, മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന്‍ (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഓ​ച്ചി​റ ക​ല്ലൂ​ര്‍​മു​ക്കി​ന് സ​മീ​പം​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ന്‍, ഷി​യാ​സ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ഓ​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രേ ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണി​വ​ര്‍.

ഷാ​നും പ​ങ്ക​ജും ത​മ്മി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച​പ്പോ​ളു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here