മൂന്നുദിവസം മുമ്പ് കാട്ടാന കൂട്ടത്തിൽ നിന്ന് കൂട്ടംപിരിഞ്ഞ് ഒറ്റപ്പെട്ട കുട്ടിയാനയെ അമ്മയോടൊപ്പം ചേർക്കാനുള്ള ശ്രമം വിജയം കണ്ടു

0

ഗൂഡല്ലൂർ: മൂന്നുദിവസം മുമ്പ് കാട്ടാന കൂട്ടത്തിൽ നിന്ന് കൂട്ടംപിരിഞ്ഞ് ഒറ്റപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തിയ വനപാലകർ ബുധനാഴ്ച ഉച്ചക്കുശേഷം അമ്മടൊപ്പം ചേർക്കാനുള്ള ശ്രമം വിജയം കണ്ടു. സീഗൂർ വനത്തിൽ അമ്മ ആനയെ തിരഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബൂട്ടിപ്പട്ടി ക്യാമ്പിന് സമീപം ആനക്കൂട്ടത്തെ കണ്ടെങ്കിലും അവ മാറിപ്പോയി.
കുറച്ചു ദൂരെ അകലെയായി ഒരു പിടിയാന നിൽക്കുന്നത് കണ്ടു അതിനടുത്തേക്ക് വാഹനത്തിൽ കുട്ടിയുമായി എത്തിയ വനപാലകരും സംഘത്തിലെ ഡോക്ടർമാരും പിടിയാന കറവക്കാലമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയാനയെ അമ്മയോടൊപ്പം വിടാനായി വാഹനത്തിൽ നിന്നും ഇറക്കി കാട്ടിലൂടെ കൊണ്ടുപോയി. പിടിയാന കുട്ടിയെ തിരിച്ചറിഞ്ഞതിന്റെ ശബ്ദം മുഴക്കി.

ഇതിനിടെ സമീപത്തായി നിന്ന് ഒരു കൊമ്പനും കുട്ടിയെ കണ്ടു അതിനടുത്തേക്ക് എത്തിചുറ്റും കറങ്ങി നിന്നു. അതിനിടെ കുട്ടിയുമായി പോയ വനപാലകരെ ഈ ആന വിരട്ടയതിനാൽ വനപാലക സംഘം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയാന അമ്മയോടൊപ്പം ചേർന്നതായി സ്ഥിരീകരിച്ചു

Leave a Reply