മൂന്നരവയസുകാരനായ കുഞ്ഞിനെ തീകൊളുത്തി സ്വന്തം അമ്മ

0

ചണ്ഡീഗഡ്: മൂന്നരവയസുകാരനായ കുഞ്ഞിനെ തീകൊളുത്തി സ്വന്തം അമ്മ(women sets her son on fire). കുഞ്ഞ് നിർത്താതെ കരഞ്ഞത് ഇഷ്ടപ്പെടാത്തതാണ് കൊടും ക്രൂരതയ്ക്ക് പിന്നിലെ കാരണം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്(women sets her son on fire).

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. മുത്തശിയുടെ പരാതിയിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനാൽ കുഞ്ഞിന്റെ അമ്മ രുപീന്ദർ കൗർ വിഷാദത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ രണ്ടുവർഷമായി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലാണ് രുപീന്ദർ കൗർ കഴിയുന്നത്. 60 ശതമാനം പൊള്ളലേറ്റ ഇളയ മകൻ ഹർമാൻ ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here