സമൂഹമാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

0

സമൂഹമാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം സെപ്റ്റംബർ നാലിന് രാവിലെ 11 ന് നടക്കുമെന്ന് മെയർ ഫേസ്ബുക്കിൽ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ലാ​യി​രി​ക്കും വി​വാ​ഹം. പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്നും ആ​ര്യ അ​ഭ്യ​ർ​ഥി​ച്ചു.

വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

മേ​യ​റു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

പ്രി​യ​രെ,

2022 സെ​പ്റ്റം​ബ​ർ 4ന് ​രാ​വി​ലെ 11 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ വെ​ച്ച് ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്.

പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.
വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തൊ​രു അ​ഭ്യ​ർ​ത്ഥ​ന​യാ​യി കാ​ണ​ണം.

അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.

എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ദ്ധ്യം കൊ​ണ്ട് വി​വാ​ഹ ച​ട​ങ്ങ് അ​നു​ഗ്ര​ഹീ​ത​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.
അ​ഭി​വാ​ദ​ന​ങ്ങ​ളോ​ടെ,
ആ​ര്യ , സ​ച്ചി​ൻ ❤

Leave a Reply