വിമാനത്തിൽ ജീവനക്കാരനെ ആക്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

0

വിമാനത്തിൽ ജീവനക്കാരനെ ആക്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മെക്സിക്കോയിലെ ലോസ് കാബോസിൽ നിന്ന് ലോസ് ആഞ്ചസലിലേക്ക് പറക്കുകയായിരുന്ന അമേരിക്കൻ എയർലൈൻസിൻ്റെ വിമാനത്തിലാണ് അലക്‌സാണ്ടര്‍ ടുംഗ് ക്യൂ ലീ എന്ന യുവാവ് അതിക്രമം നടത്തിയത്. പോലീസിന് കൈമാറിയ യുവാവിനെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.

ബുധനാഴ്ച അമേരിക്കൻ എയർലൈൻസിന്റെ 377 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് ഇരുപത് മിനിറ്റുകൾക്ക് ശേഷമാണ് മൂപ്പത്തിമൂന്നുകാരനായ യുവാവ് വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരിലൊരാൾ വിമാനത്തിനുള്ളിൽ വെച്ച് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആവശ്യപ്പെട്ട പ്രകാരം ഭക്ഷണവും പാനീയങ്ങളും യുവാവിന് നൽകിയിരുന്നു. ഇതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ തോളിൽ പിടിച്ച് കാപ്പി വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. തുടർന്ന് ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ സീറ്റിൽ പോയിരുന്നു. സ്വന്തം സീറ്റിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതോടെ ഫ്ലൈറ്റ് അറ്റൻഡറോട് ഇയാൾ മോശമായി പെരുമാറി. വിവരം പൈലറ്റിനെ അറിയിക്കാനായി നടന്ന് നീങ്ങിയ ഫ്ലൈറ്റ് അറ്റൻഡറെ പിന്നിൽ കൂടിയെത്തിയ യുവാവ് ഇടിച്ചു വീഴുത്തുകയായിരുന്നു.

Leave a Reply