ഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിമാറ്റിയ യുവതിയുടെ കൈ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തുന്നിച്ചേര്‍ത്തു

0

കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിമാറ്റിയ യുവതിയുടെ കൈ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുന്നിച്ചേര്‍ത്തു. െകെയുടെ ചലനശേഷി വീണ്ടുകിട്ടിയിട്ടുണ്ടോ എന്നറിയാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടി വരും.
കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വീട്ടില്‍ വിജയന്‍ പദ്മനാഭനെയും മകള്‍ വിദ്യ(27)യെയും ഭര്‍ത്താവ് ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനത്തില്‍ സന്തോഷ്(28) ആണ് വീടുകയറി ആക്രമിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സന്തോഷിനെ ഇന്നലെ പുലര്‍ച്ചെ അടൂരില്‍നിന്ന് കൂടല്‍ എസ്.എച്ച്.ഒ: ജി. പുഷ്പകുമാര്‍ പിടികൂടി.
വിദ്യയും സന്തോഷുമായി വിവാഹമോചനത്തിന് കേസ് നിലവിലുണ്ട്. അഞ്ചുവയസുളള മകനെ തനിക്കൊപ്പം വിടണമെന്നാവശ്യപ്പെട്ടു ചെന്ന സന്തോഷ് വടിവാള്‍കൊണ്ട് വിദ്യയുടെ തലയ്ക്കുനേരേയാണു വെട്ടിയത്. ഇടതുെകെ കൊണ്ടു തടയാന്‍ ശ്രമിക്കുമ്പോള്‍ ആഴത്തില്‍ വെട്ടേറ്റു. കൈ മുട്ടിനുതാഴെ മുറിഞ്ഞുതൂങ്ങി. അടുത്ത വെട്ടുകൊണ്ട് വലതുെകെ വിരലുകള്‍ അറ്റുപോയി. തടയാന്‍ ശ്രമിച്ച പിതാവിന്റെയും പുറത്തു വെട്ടി. െകെ തുന്നിച്ചേര്‍ക്കാന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ പത്തരലക്ഷം രൂപ ചെലവു വരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്.
എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ െകെ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി 12 ന് ആരംഭിച്ച ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ ഒമ്പതു മണിയോടെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് െകെപ്പത്തി പൂര്‍വ സ്ഥിതിയിലാക്കി. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കാന്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയാണു വേണ്ടിവന്നത്.
വെട്ടേറ്റതിനു പിന്നാലെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അച്ഛനും മകള്‍ക്കും പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നാണ് രാത്രിതന്നെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ ചികിത്സയിയില്‍ കഴിയുന്ന വിദ്യ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
വിദ്യയുടെ െകെപ്പത്തി തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയാ സംഘത്തില്‍ അസ്ഥിരോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്‌സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ ചാള്‍സ്, അനസ്‌തേഷ്യ വിഭാഗത്തില്‍നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവരും നഴ്‌സ് രമ്യയും പങ്കെടുത്തു.
കൃത്യം നടത്തിയശേഷം െബെക്കില്‍ സ്ഥലംവിട്ട സന്തോഷിനെ പിന്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ െബെക്കില്‍ ഊടുവഴികളിലൂടെ കറങ്ങുകയായിരുന്നു. ഏഴുവര്‍ഷം മുന്‍പാണ് വിദ്യയും സന്തോഷും വിവാഹിതരായത്. ഒരു വര്‍ഷം മാത്രേമ ഒരുമിച്ചു താമസിച്ചുള്ളൂ. സന്തോഷ് പതിവായി മര്‍ദിക്കാന്‍ തുടങ്ങിയതോടെ വിദ്യ സ്വന്തം വീട്ടിലേക്കു മാറുകയായിരുന്നു. അഞ്ചു വയസുള്ള മകന്‍ വിദ്യയ്‌ക്കൊപ്പമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here