ഗൂഗിൾ മാപ്പിൽ എളുപ്പ വഴി നോക്കി സഞ്ചരിച്ച ട്രെയിലർ റെയിൽവേ ക്രോസിനടുത്ത് ഇടുങ്ങിയ റോഡിൽ കുടുങ്ങി

0

ഗൂഗിൾ മാപ്പിൽ എളുപ്പ വഴി നോക്കി സഞ്ചരിച്ച ട്രെയിലർ റെയിൽവേ ക്രോസിനടുത്ത് ഇടുങ്ങിയ റോഡിൽ കുടുങ്ങി. തൃക്കരിപ്പൂർ രാമവില്യം ഗേറ്റ് വഴി ഇളംബച്ചിയിലേക്കുള്ള പാതയിൽ ഇതോടെ ഗതാഗതം പൂർണമായി മുടങ്ങി. മംഗളുരുവിൽ നിന്ന് ഏഴിമല നേവൽ അക്കാദമിയിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിലർ ആണ് കുടുങ്ങിയത്.

ഇരുവശത്തും ഉയര നിയന്ത്രണങ്ങൾ ഉള്ള റെയിൽവേ ഗേറ്റിൽ കയറിയ വാഹനം ട്രാക്കിൽ നിന്ന് വെളിയിൽ കടന്ന ഉടൻ റോഡിൽ കുടുങ്ങുകയായിരുന്നു.

ഏറെ പരിശ്രമിച്ചുവെങ്കിലും ട്രെയിലർ നീക്കാനായില്ല. ഇതിനിടയിൽ ടയറുകൾ റോഡരികിലേക്ക് ആണ്ടുപോയതും വിനയായി. വീണ്ടെടുക്കാനുള്ള ശ്രമം രാത്രിയോടെ നിർത്തിവെച്ചു.

Leave a Reply