ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെൺകുട്ടി; ഈ ഗുരുതര രോഗത്തിന് കാരണം ഇതാണ്

0

ഉയരം കുറഞ്ഞവരെ പലരും കളിയാക്കാറുണ്ട്. മറ്റുള്ളവരുടെ കളിയാക്കൽ സഹിച്ച് ഉയരം വെയ്ക്കാൻ വ്യായാമങ്ങളൊക്കെ തന്നെ ആളുകൾ ചെയ്യാറുണ്ട്. എന്നാൽ ഉയരം അല്പം കൂടിപ്പോയാലോ? അതും പരിഹാസങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്ത്യൻ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി’യേക്കാൾ ഉയരമുള്ള ഒരു പെൺകുട്ടിയെക്കുറിച്ചാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത്. ഈ പെൺകുട്ടിയും അവളുടെ ഉയരത്തിന്റെ പേരിൽ പലതവണ പരിഹാസങ്ങൾക്ക് പാത്രമായി. ഒട്ടേറെ റെക്കോർഡുകളുടെ പേരിൽ ഈ പെൺകുട്ടിയുടെ പേര് ഗിന്നസ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെൺകുട്ടി തുർക്കി സ്വദേശിയായ റുമേസ ഗെൽഗി ആണ്. വീവർ സിൻഡ്രോം എന്ന ജനിതക തകരാറാണ് റുമേസയുടെ ഉയരക്കൂടുതലിന് കാരണം. ആരാണ് ഈ പെൺകുട്ടി, എന്താണ് വീവർ സിൻഡ്രോം? എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം