പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും

0

പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണു കേസ്‌ സുപ്രീംകോടതിയില്‍ എത്തിയത്‌. തനിക്കെതിരായ പീഡനക്കേസുകള്‍ ൈക്രംബ്രാഞ്ച്‌ കെട്ടിച്ചമച്ചതെന്നാണു മോന്‍സന്റെ വാദം. ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറന്‍സിക്‌ റിപ്പോര്‍ട്ടും ഹാജരാക്കിയാണു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. കേസില്‍ കൂട്ടുപ്രതിയാകുമെന്ന ൈക്രംബ്രാഞ്ച്‌ ഭീഷണിയെ തുടര്‍ന്നാണു പീഡന കേസില്‍ യുവതി തനിക്കെതിരേ മൊഴി നല്‍കിയതെന്നും മോന്‍സണ്‍ ആരോപിക്കുന്നു. വിവാഹിതയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കുറ്റം. എന്നാല്‍, ഇരുകേസിലും കുറ്റപത്രം സമര്‍പ്പിച്ചെന്നും വിചാരണ ഉടന്‍ തുടങ്ങുമെന്നും അതിനാല്‍, ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അറിയിക്കും. ബലാത്സംഗ, പോക്‌സോ കേസുകളിലാണു മോന്‍സണ്‍ ജാമ്യം തേടുന്നത്‌. മോന്‍സന്റെ ജാമ്യാപേക്ഷ കഴിഞ്ഞമാസം 14 നു ഹൈക്കോടതി തള്ളിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത്‌ പോലീസാണു മോന്‍സനെതിരേ കേസെടുത്തത്‌. 2019 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌തു കലൂരിലെ വീട്ടില്‍വച്ചു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്‌.

Leave a Reply