സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനി പ്രസവിച്ചു

0

ചെന്നൈ: സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനി പ്രസവിച്ചു. പ്ലസ്‌വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജന്മംനൽകിയത്(plus one girl delivery school bathroom). പ്രസവിച്ച ശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കോംപൗണ്ടിനകത്തെ കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ പൊലീസിലും വിവരം വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ പൊക്കിൾകൊടി നീക്കംചെയ്തിരുന്നില്ല(plus one girl delivery school bathroom).

സ്‌കൂളിനകത്തു തന്നെയായിരിക്കും പ്രസവം നടന്നതെന്ന നിഗമനത്തിൽ പൊലീസ് വിദ്യാർത്ഥികളെ ചോദ്യംചെയ്തു. ഇതിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച വിവരം പ്ലസ്‌വൺ വിദ്യാർത്ഥി സമ്മതിക്കുകയായിരുന്നു. സ്‌കൂളിലെ ബാത്‌റൂമിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Leave a Reply