ചൈനയിൽ അട്ടിമറിയോ? ഷി ജിന്‍ പിങ് വീട്ടുതടങ്കലിലോ? വാസ്ഥവം ഇതാണ്…

0

ഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് പ്രകാരം ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണ്. നിരവധി പേരാണ് ചൈനീസ് സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം പറയുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങളോട് ഇതുവരെ ചൈനീസ് ഭരണകൂടമോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ പ്രതികരിച്ചിട്ടില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്ത് നിന്നും മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.ബെയ്ജിങ് ഇപ്പോള്‍ സൈനികര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും, അവരുടെ കീഴിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണെന്ന് ആര്‍ക്കും അറിയില്ല.

ന്യൂസ് ഹൈലാന്‍ഡ് വിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയും, മുന്‍ ചൈനീസ് പ്രധാനമന്ത്രിയുമായ വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സോങ് പിങിനോട് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ അധികാരം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടതായിട്ടാണ് പറയുന്നത്.’ബെയ്ജിങിലേക്ക് സൈനിക വാഹനങ്ങള്‍ സെപ്റ്റംബര്‍ പോകുന്നതെന്ന് അവകാശപ്പെട്ട് ജെന്നിഫര്‍ ഷെങ് എന്ന യൂസര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ തന്നെ ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് അഭ്യൂഹങ്ങളുണ്ടെന്നും പറയുന്നുണ്ട്.

ഷി ജിന്‍ പിങ് എസ്‌സിഒ യോഗം കഴിഞ്ഞെത്തിയ ഉടനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ ആര്‍ക്കും അറിയില്ല. വെറും അഭ്യൂഹം മാത്രമാണെന്ന് സൂചന. മുന്‍ വൈസ് പബ്ലിക് സെക്യൂരിറ്റി മന്ത്രി സണ്‍ ലിജുന്റെ വധശിക്ഷ പിന്‍വലിച്ചിട്ടുണ്ട്. പകരം കടുത്ത തടവുണ്ടാകും.

ശിക്ഷാ കാലയളവില്‍ പരോളുണ്ടാവില്ല. ചാങ്ചന്‍ സിറ്റി കോടതിയാണ് ഉത്തരവിട്ടത്. ഇതാണ് ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഒപ്പം ഓഹരികളില്‍ കൃത്രിമത്വം കാണിക്കുകയും, അനധികൃതമായി തോക്ക് കൈവശം വെക്കുകയും ചെയ്‌തെന്ന കുറ്റവുമുണ്ട്.

പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ ഇരുന്നവരെ ഇല്ലാതാക്കാനുള്ള ഷി ജിന്‍ പിങിന്റെ ശ്രമത്തിനാണ് ഇതിലൂടെ തിരിച്ചടിയേറ്റത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ശത്രുക്കളെ ഇല്ലാതാക്കാനാണ് ഷീയുടെ ശ്രമം. മൂന്നാം തവണ അധികാരം തുടരാനുള്ള നീക്കമാണ് ഷി ജിന്‍ പിംഗ് നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഷി തുടരും.

ഇത് ചൈനയില്‍ മുമ്പൊരിക്കലും സംഭവിക്കാത്തതാണ്. അതേസമയം ഗ്ലോബല്‍ ടൈംസ് പോലുള്ള മാധ്യമങ്ങള്‍ ഇതുവരെ ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണെന്ന് വാര്‍ത്ത നല്‍കിയിട്ടില്ല. അന്താരാഷ്ട്ര വെബ് സൈറ്റുകളിലും അങ്ങനൊരു വാര്‍ത്തയില്ല. ഈ വാര്‍ത്ത തെറ്റാണ്. ഇല്ലാത്ത കാര്യം പെരുപ്പിച്ച കാണിച്ചതുമാണ്.

നിജസ്ഥിതി
ഈ വാദം തെറ്റാണ്. അങ്ങനൊരു വാര്‍ത്ത ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷിയുടെ അറസ്റ്റിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply