സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പുറപ്പെടുവിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ( red alert withdrawn in kerala )

അതേസമയം, തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. തിരുവോണ ദിനത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ( red alert withdrawn in kerala )

LEAVE A REPLY

Please enter your comment!
Please enter your name here