അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരേ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി

0

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരേ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചു.

ദാ​വൂ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ഛോട്ടാ ​ഷ​ക്കീ​ലി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 20 ല​ക്ഷം രൂപയും സം​ഘ​ത്തി​ല്‍​പ്പെ​ട്ട അ​നീ​സ് ഇ​ബ്രാ​ഹിം, ജാ​വേ​ദ് പ​ട്ടേ​ല്‍, ഇ​ബ്രാ​ഹിം മു​ഷ്താ​ഖ്, അ​ബ്ദു​ള്‍ റ​സാ​ഖ് മേ​മ​ന്‍ എ​ന്നി​വ​രെ പ​റ്റി വി​വ​രം ന​ല്‍​കി​യാ​ല്‍ 15 ല​ക്ഷം വീ​ത​വും പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര ശൃം​ഖ​ല​യാ​യ ഡി ​ക​മ്പ​നി നി​ര​വ​ധി ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി നി​ര്‍​മാ​ണം, ആ​യു​ധ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഡി ​ക​മ്പ​നി ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

1993ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ ആ​സൂ​ത്ര​ക​നും ദാ​വു​ദ് ഇ​ബ്രാ​ഹി​മാ​യി​രു​ന്നു. നേ​ര​ത്തെ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here