ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു

0

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു.എറണാകുളം പിണർമുണ്ടയിലാണ് ദാരുണ സംഭവം നടന്നത്.പള്ളിക്കര സ്വദേശി  ലിജ ആണ് കൊല്ലപ്പെട്ടത്.
13 വർഷമായി എറണാകുളം പള്ളിക്കരയ്ക്കടുത്തുള്ള പിണർ മുണ്ടയിലായിരുന്നു കൊല്ലപ്പെട്ട ഡിജിയുo കുടുoബവും താമസിച്ചു വന്നത്. ഒഡിഷ സ്വദേശിയായ ഷുക്രു എന്ന് വിളിക്കുന്ന സാജനുമായി പ്രണയിച്ചായിരുന്നു വിവാഹം . പിന്നീട് പതിവായി  മദ്യപിച്ച് എത്തി സാജൻ ,ഡിജിയെ മർദിക്കുക പതിവായിരുന്നു.

രണ്ടു മാസം മുമ്പും ഇയാൾ കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂത്ത മകൾക്ക് കൈയ്ക്ക് പരിക്കേറ്റു. പിന്നീട് ഡി ജി യുടെ കുടുംബവുമായി സാജൻ അകന്നു കഴിഞ്ഞു വരുന്നതിനിടെ ആണ് ഇന്നലെ രാത്രിയോടെ ഡിജിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.
പുലർച്ചെയോടെ കൊല്ലപ്പെട്ട ഡിജിയുടെ വീടിന് പിന്നാലെ വിജനമായ സ്ഥലത്ത് സാജനെ മരിച്ച നിലയിലും കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മരത്തിൻ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഡിജിയെ കൊലപ്പെടുത്തുന്ന സമയത്ത് 11 ഉം 8 ഉം 6 ഉം വയസുള്ള ഇവരുടെ കുട്ടികളും ഡിജിയുടെ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൂലിവേല തൊഴിലാളിയാണ് മരിച്ച സാജൻ. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു 

Leave a Reply