വിഖ്യാതമായ ന്യുയോർക്ക് ടൈംസ് സ്ക്വയർ തോക്ക് നിരോധിത മേഖലയായി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ

0

മാൻഹാറ്റൻ: വിഖ്യാതമായ ന്യുയോർക്ക് ടൈംസ് സ്ക്വയർ തോക്ക് നിരോധിത മേഖലയായി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. പൊതുസ്ഥലങ്ങളിൽ തോക്കുനിയന്ത്രണം കൊണ്ടുവരാനുള്ള നിയമം സംസ്ഥാന സർക്കാർ പാസാക്കി.

ര​ഹ​സ്യ​മാ​യോ പ​ര​സ്യ​മാ​യോ ആ​യു​ധം കൈ​വ​ശം വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. വി​ദ്യാ​ല​യ​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ, മ​ദ്യ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യ തോ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

നിയമപാലകർക്ക് ഈ ​നി​യന്ത്രണ​ങ്ങ​ളി​ൽ നി​ന്ന് ഇ​ള​വു​ണ്ടാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ടൈം​സ് സ്ക്വ​യ​റി​ലെ ലോ​ക​പ്ര​ശ​സ്ത​മാ​യ പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ൽ തോ​ക്ക് നി​രോ​ധി​ത മേ​ഖ​ല​യെ​ന്ന സ​ന്ദേ​ശം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

Leave a Reply