അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയപള്ളി ജുമാമസ്ജിദിൽ നടക്കും

0

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയപള്ളി ജുമാമസ്ജിദിൽ നടക്കും. മൃതദേഹം ഞായറാഴ്ച നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലി അർപ്പിക്കാൻ രാഹുൽഗാന്ധി എത്തി. നിലമ്പൂരിലെ വസതിയിലാണ് രാഹുൽ എത്തിയത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തൃശൂരിലുണ്ടായിരുന്ന രാഹുൽ ഗാന്ധി റോഡ് മാർഗമാണ് നിലമ്പൂരിലെത്തിയത്.

Leave a Reply