രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് ഘടകം.

0

രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് ഘടകം. ജയ്പൂരിൽ ശനിയാഴ്ച നടന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്.

എ​ഐ​സി​സി സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ആ​ദ്യ​മാ​യി ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത് രാ​ജ​സ്ഥാ​ൻ പി​സി​സി ഘ​ട​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പെ​ടു​ന്ന എ​ഐ​സി​സി അ​ധ്യ​ക്ഷ​ന് രാ​ജ​സ്ഥാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി (എ​ഐ​സി​സി) അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന​തി​നും അ​ധി​കാ​രം ന​ൽ​കു​ന്ന പ്ര​മേ​യ​വും യോ​ഗ​ത്തി​ൽ പാ​സാ​ക്കി.

Leave a Reply