കക്കോടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0

കോഴിക്കോട്: കക്കോടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആർമി ഉദ്യോഗസ്ഥനായ സ്റ്റെജിത്തിന്റെ കാറിനാണ് തീപിടിച്ചത്. താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്റ്റെജിത്ത് കാറിലുണ്ടായിരുന്ന ഭാര്യ അക്ഷയെയും മൂന്നര വയസ്സുള്ള മകൻ സാത്വികിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റി. ഇവരെ കാറിൽ നിന്ന് മാറ്റി നിമിഷങ്ങൾക്കകം കാറ് കത്തി നശിച്ചു.

ഗ്യാസ് ഗോഡൗണിന്റെ അപകടസാധ്യത മനസ്സിലാക്കിയ സ്റ്റെജിത്ത് വെള്ളിമാടുകുന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. ഇവരെത്തി സ്ഥിതി അപകടമുണ്ടാകാതെ നിയന്ത്രണവിധേയമാക്കി. അക്ഷയയുടെ സ്‌കൂൾ കോളേജ് ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്റ്റെജിത്തിന്റെ ആധാർ ഐഡി കാർഡുകൾ ഉൾപ്പെടെ കാറിൽ സൂക്ഷിച്ച ഫയൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് അനുമാനം.

Leave a Reply