കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി

0

തിരുവനന്തപുരം: പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി ഷാനി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാനിയുടെ ബന്ധുവായ ആറു വയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.ഒഴുക്കില്‍ കാണാതായ നസ്രിയ ഫാത്തിമയെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു മങ്കയം ബ്രൈമൂറിനടുത്ത് മലവെള്ളപ്പാച്ചിലുണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നാണ് ഒഴുക്കില്‍പ്പെട്ട എട്ടുപേരെ രക്ഷിച്ചത്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply