പച്ചമരുന്നു മുതല്‍ റോക്കറ്റ് സയന്‍സ് വരെ ചര്‍ച്ച; ലിറ്റ്മസിന് ഒരുങ്ങി കൊച്ചി

0

കൊച്ചി: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22 ഒക്ടോബർ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവർത്തകനുമായ ജാവേദ് അക്തർ അടക്കം മുപ്പതിലേറെ പേർ, രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരെയുള്ള വിവിധ സെഷനുകളിൽ സംബന്ധിക്കും.

‘തെളിവുകൾ നയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും. പച്ചമരുന്നുകൾ മുതൽ റോക്കറ്റ് സയൻസ് വരെയും, ഹിന്ദുത്വ മുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയുമുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചചെയ്യുന്ന അത്യപൂർവമായ ഒരു സമ്മേളനമാണ് ലിറ്റ്മസ്

LEAVE A REPLY

Please enter your comment!
Please enter your name here