ടാഗോര്‍ ഹാളിന് ഫിറ്റ്നസില്ല; ഗോവ ഗവര്‍ണര്‍ ശ്രീധരൻപിള്ള പരിപാടിയിൽ നിന്ന് പിന്മാറി

0

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ നിന്നും ഗോവ ഗവര്‍ണര്‍ പിന്മാറിയത്.

കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിക്കോട് ടാഗോര്‍ ഹാൾ. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടകനായ ആദരിക്കൽ ചടങ്ങ് ടാഗോര്‍ ഹാളിൽ നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ ഭാഗമായി അലങ്കാരവിളക്ക് സ്ഥാപിക്കാനെത്തിയ ആൾക്ക് ഷോക്കേറ്റിരുന്നു.

ഇതേ തുടര്‍ന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഹാൾ പരിശോധിച്ച് റിപ്പോ‍ര്‍ട്ട് നൽകിയത്. ടാഗോര്‍ ഹാളിന് ഇലക്ട്രിക്കൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുരക്ഷ മുൻനിര്‍ത്തി ഗവര്‍ണര്‍ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; നേട്ടം യുകെയെ പിന്തള്ളി

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത പാദത്തിന്റെ അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

യുഎസ് ഡോളർ അടിസ്ഥാനത്തിലാണ് ഈ കണക്കുകളുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിർത്തിയിരുന്നു.കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യുകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് കണക്കുകൂട്ടൽ.

Leave a Reply