സംശയ രോഗവും, കൊടിയ പീഡനങ്ങളും; ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവൻ;

0

സംശയ രോഗവും, കൊടിയ പീഡനങ്ങളും; ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവൻ; അഫ്സാനയ്ക്ക് പിന്നാലെ സൂര്യയും നിഖിതയും; കേരളത്തിൽ ഭർതൃപീഡനം തുടർക്കഥയാകുമ്പോൾ
തിരുവനന്തപുരം: കേരളം ഇന്നലെ രാവിലെ ഉണർന്നത് തന്നെ രണ്ട് യുവതികളുടെ വിയോഗ വാർത്ത കേട്ടാണ്. തിരുവനന്തപുരം വർക്കലയിൽ ഭർത്താവ് നവവധുവിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെങ്കിൽ, കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരി (സൂര്യ) ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മകൾ നേരിട്ടത് കൊടിയ പീഡനമെന്നു വെളിപ്പെടുത്തി അമ്മ സുഗത രംഗത്തെത്തുകയും ചെയ്തു. ഇതുസംബന്ധിച്ച തെളിവുകൾ ഫോണിലുണ്ടെന്നും അനുജത്തിക്ക് സൂര്യ ഓഡിയോ സന്ദേശം അയച്ചിരുന്നെന്നുമാണ് അമ്മ പറയുന്നത്. തൃശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 21കാരി അഫ്സാന ആത്മഹത്യ ചെയ്ത് ഒരുമാസം തികയുന്നതിന് മുന്നേയാണ് മറ്റ് രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply