ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊന്ന് കെട്ടിത്തൂക്കിയ പ്രതി പിടിയില്‍

0

ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊന്ന് കെട്ടിത്തൂക്കിയ പ്രതി പിടിയില്‍. ധുംക ജില്ലയിലാണ് സംഭവം. അര്‍മാന്‍ അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

റാ​ണീ​ശ്വ​ര്‍ സ്വ​ദേ​ശി​നി​യാ​യ 14കാ​രി ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ധും​ക​യി​ല്‍ ജോ​ലി​ക്കാ​യെ​ത്തി​യ​താ​ണ് ഇ​വ​ര്‍. ഇ​വി​ടെ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി പ്ര​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ്രിം​ദ എ​ന്ന സ്ഥ​ല​ത്തു നി​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here