വടകരയിൽ തെരുവു നായകളുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

0

കോഴിക്കോട്: വടകരയിൽ തെരുവു നായകളുടെ ആക്രമണം. വീട്ടമ്മക്ക് പരുക്കേറ്റു. താഴെ അങ്ങാടി ആട്മുക്കില്‍ സഫിയക്കാണ് (65) നായകളുടെ കടിയേറ്റത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്.

കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് നാലഞ്ച് നായകള്‍ ഇവരെ ആക്രമിച്ചത്. കൈക്കും കാലിനും മുറിവേറ്റു. പരുക്കേറ്റ സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Leave a Reply