കോട്ടയത്ത് തെരുവുനായയെ കൊന്നു കെട്ടിത്തൂക്കി; ജഡത്തിന് താഴെ പൂക്കളും ഇലകളും

0

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്ന കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലയോടെയാണ് വീണ്ടും നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണ്‌ ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ നായ പലരെയും അക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് ജനപ്രതിനിധികള്‍ അടക്കം പറയുന്നത്.

നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply