സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കാട്ടാക്കടയിൽ രണ്ടു കുട്ടികൾ അടക്കം നാലുപേർക്ക് കടിയേറ്റു

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം(stray dog bite). കാട്ടാക്കടയിൽ രണ്ടു കുട്ടികൾ അടക്കം നാലുപേർക്ക് കടിയേറ്റു. ബസ് കാത്തുനിന്നവർക്ക് നേരെയും ബസിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റൊരു കുട്ടിയെയുമാണ് തെരുവുനായ ആക്രമിച്ചത്(stray dog bite).

ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ബസ് കാത്തുനിന്ന രണ്ടു കുട്ടികൾക്കാണ് കടിയേറ്റത്. നാട്ടുകാർ വിരട്ടിയോടിച്ചതിനെ തുടർന്ന് ഓടിയ തെരുവുനായ ബസിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഒരു കുട്ടിയെയും മറ്റൊരു യുവതിയെയും ആക്രമിച്ചതായാണ് റിപ്പോർട്ട്.

Leave a Reply