സൗത്ത് മഴുവന്നൂർ ഗവ. എൽ.പി.ബി. സ്കൂളിന്റെ മുൻവശത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് പത്തു ദിവസം

0

സൗത്ത് മഴുവന്നൂർ ഗവ. എൽ.പി.ബി. സ്കൂളിന്റെ മുൻവശത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് പത്തു ദിവസം. പട്ടിമറ്റം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ റോഡിലും നടപ്പാതയിലും ചെളിയും വെള്ളവും നിറഞ്ഞ് പള്ളിത്താഴം വരെ കാൽനടയാത്രികർക്ക് യാത്ര ദുസ്സഹമായി.

നൂറുകണക്കിന് വിദ്യാർഥികളും റോഡിന്റെ വശങ്ങളിലെ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. വിദ്യാർഥികളും നാട്ടുകാരും ഇവിടെ വരുമ്പോൾ വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കിയാണ് റോഡിലൂടെ നടക്കുന്നത്.

എത്രയും വേഗം പൊട്ടിയ പൈപ്പ്‌ലൈൻ നന്നാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. കരാർ തൊഴിലാളികൾ സമരത്തിലായതിനാലാണ് അറ്റകുറ്റപ്പണിക്ക് വൈകുന്നതെന്ന് അധികൃതർ പറയുന്നു.

Leave a Reply