മരിച്ചെന്ന് കരുതി ‘അമ്മ’യുടെ മൃതദേഹം സംസ്കരിച്ച് മകൻ; മൂന്ന് ദിവസത്തിന് ശേഷം അമ്മ തിരിച്ചെത്തി.! ഞെട്ടിത്തരിച്ച് കുടുംബം

0

ചെന്നൈ : മരിച്ചെന്നുകരുതി ​സംസ്കരിച്ച അമ്മ മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തി. അംബേദ്കർ നഗർ സ്വദേശി ചന്ദ്രയാണ് മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തിയത്. മകൻ വടിവേലു അമ്മ ചന്ദ്രയുടേതെന്ന് കരുതി അജ്ഞാത മൃതദേഹം സംസ്കരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയുടെതാണ് എന്ന് കരുതി അജ്ഞാത സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങൾ സംസ്‌കരിച്ചത്.

ഇതോടെ ആളുമാറി സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വീടിനടുത്തുള്ള അമ്പലത്തിൽ പോയ ചന്ദ്ര തിരിച്ചെത്താതിനെ തുടർന്ന് മകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഗുഡുവാഞ്ചേരിക്ക് സമീപം ട്രെയിനിടിച്ച് സ്ത്രീ മരിച്ചിട്ടുണ്ടെന്ന വിവരം പൊലീസ് മകനെ അറിയിച്ചു. മൃതദേഹം അമ്മയുടേതാണെന്ന് കരുതി വടിവേലു ഏറ്റുവാങ്ങുകയും സംസ്കരിക്കുകയും ചെയ്തു
പിന്നാലെയാണ് വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ചന്ദ്ര തിരിച്ചെത്തിയത്. ക്ഷേത്രത്തിൽ ഇരിക്കവേ അടുത്തുള്ള മറ്റു ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താൻ തോന്നി. അതിനായി പോയിരിക്കുകയായിരുന്നു താൻ എന്ന് ചന്ദ്ര പറഞ്ഞു.മരിച്ച സ്ത്രീയും ചന്ദ്രയും ഒരേ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നത്. തീവണ്ടിയ്‌ക്കടിയിൽപ്പെട്ട സ്ത്രീയുടെ തല ചതഞ്ഞതിനാൽ മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ചന്ദ്രയാണ് അതെന്ന് കരുതിയതെന്ന് കുടുംബം പറഞ്ഞു. പിന്നാലെ മരിച്ച ആൾ ആരാണെന്നു കണ്ടെത്തുന്നതിനായി മൃതദേഹം ഉദ്യോഗസ്ഥർ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply