രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യ ഗേറ്റിലേക്ക് നീളുന്ന ചരിത്രപ്രധാന പാതയായ രാജ്പഥിന്‍റെ പേര് മാറ്റി

0

രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യ ഗേറ്റിലേക്ക് നീളുന്ന ചരിത്രപ്രധാന പാതയായ രാജ്പഥിന്‍റെ പേര് മാറ്റി. ഇനി മുതൽ കർത്തവ്യപഥ് എന്നായിരിക്കും അറിയപ്പെടുക. ബ്രിട്ടീഷ്കാലത്ത് കിംഗ്സ് വേ ആയിരുന്നു രാജ്പഥ്. സാമ്രാജ്യത്വത്തിന്‍റെ പ്രതീകങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമെന്നാണ് പേരുമാറ്റത്തിന് വിശദീകരണം.

വ്യാഴാഴ്ച വൈകുന്നേരം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുക‍യും ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം നടന്നത്. 28 അടി ഉയരവും 280 മെട്രിക് ടൺ ഭാരവുമാണ് പ്രതിമയ്ക്ക്.

അടുത്ത ദിവസം മുതൽ കർത്തവ്യപഥ് പൂർണമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം 20,000 കോടിയോളം രൂപ മുടക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രി മന്ദിരം, ഉപരാഷ്ട്രപതി മന്ദിരം തുടങ്ങിയവയുടെ നിർമാണപ്രവർത്തനങ്ങൾ തീർന്നിട്ടില്ല.

Leave a Reply