കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു അശോക് ഗെലോട്ട് സ്ഥിരീകരിച്ചു

0

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥിരീകരിച്ചു. ശശി തരൂര്‍ എം.പി. തങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്നു വിമത വിഭാഗമായ ഗ്രൂപ്പ്-23 വ്യക്തമാക്കി. മനീഷ് തിവാരി ഗ്രൂപ്പി ന്റെ പ്രതിനിധിയായി മത്സരിക്കുമെന്നു സൂചന ഇതോടെ ശക്തമായി.
നെഹ്‌റു കുടുംബത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞ കാല സംഭാവനയെന്നും ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോടു മര്യാദ കാട്ടിയില്ലെന്നുംവല്ലഭ് കുറ്റപ്പെടുത്തിയതിനെതിരേ പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരേ മോശം പരാമര്‍ശം പാടില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കും ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തശേഷം മടങ്ങവെ കൊച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അശോക് ഗെലോട്ട് താന്‍ മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. ”രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്തുകൊണ്ടുവരാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അദ്ദേഹവുമായി സംസാരിച്ചു. എന്നാല്‍, നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം”-ഗെലോട്ട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്കു സച്ചിന്‍ െപെലറ്റിനെ പിന്തുണയ്ക്കുമെന്നു ബി.എസ്.പിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ എം.എല്‍.എമാര്‍ അറിയിച്ചു. ഇരട്ടപ്പദവി വഹിക്കാനാവില്ലെന്നു െഹെക്കമാന്‍ഡ് വ്യക്തമാക്കിയോതോടെ മുഖ്യമന്ത്രി പദം ഒഴിയുമെന്ന സൂചന ഗെലോട്ട് നല്‍കിയിരുന്നു. തനിക്കുശേഷം മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയ്ക്കു ഗെലോട്ട് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ആലോചിക്കാമെന്നാണ് രാഹുലിന്റെ നിലപാട്.
സച്ചിന്‍ െപെലറ്റ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതില്‍ നെഹ്‌റു കുടുംബത്തിന് എതിര്‍പ്പില്ല. സ്പീക്കര്‍ സി.പി. ജോഷിയുടെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഗെലോട്ടിനെ പ്രകോപിപ്പിക്കാതെയാകും നീക്കങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here