ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്

0

ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്. ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന റെക്കോർഡിനുടമയാണ് എലിസബത്ത് രാജ്ഞി. തായ്ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ റെക്കോർഡ് അടുത്തിടെയാണ് എലിസബത്ത് രാജ്ഞി മറികടന്നത്. 1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. 1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു.

63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.

അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനായി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

പ്രണയവും വിവാഹവും

ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ൽ മരണത്തിന് കീഴടങ്ങുന്നതുവരെ രാജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാൻ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രിൽ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭർതൃവിയോഗത്തിന്റെ ഒരു വർഷവും അഞ്ചുമാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും. രാജ്ഞി എന്ന പദവിക്കൊപ്പം ഫിലിപ് രാജകുമാരനുമായി ഊഷ്മളമായ ദാമ്പത്യവും എലിസബത്ത് പുലർത്തിയിരുന്നു.

‘ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്’, ഇങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം ഏഴു ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ പ്രണയം രാജകീയമായിത്തന്നെ തുടർന്നു. 1947ൽ വിവാഹവും. താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പിടിച്ചത്. 1947 ൽ, ഇരുപത്തിയൊന്നാം വയസ്സിൽ, വിവാഹത്തിനു മാസങ്ങൾക്കു മുൻപ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തിൽ വച്ചത്. ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറിൽ പോകുമ്പോൾ ഒരു ഫൊട്ടോഗ്രഫർ പിന്നാലെ പാഞ്ഞത്, ലണ്ടൻ നിശാക്ലബ്ബിൽ നൃത്തം ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്.

ഫിലിപ്, ഗ്രീക്ക്ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922 ൽ ഭരണ അട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്‌സ് കൊണ്ടു നിർമ്മിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.

1930 ൽ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്‌നം കാരണം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്‌കോട്ടിഷ് ബോർഡിങ് സ്‌കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി. രണ്ടാം ലോക മഹായുദ്ധകാലത്താണ് പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിൻബർഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാൽ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു.അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നു ചേർന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്.

ഇനി ചാൾസ് രാജാവാകും

എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ലായിരുന്നു. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും. പുരോഗമന നിലപാടുകളിലൂടെ ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയ എലിസബത്ത് രാജ്ഞി വിവാദങ്ങളെ സൗമ്യമായാണ് നേരിട്ടത്. എലിസബത്ത് അലക്‌സാൻഡ്ര മേരി എന്ന എലിസബത്ത് രാജ്ഞി, 1952 ഫെബ്രുവരി ആറിനാണ് ബ്രിട്ടന്റെ രാജ്ഞിയായി അധികാരമേൽക്കുന്നത്. പിതാവിന്റെ അകാലവിയോഗത്തെ തുടർന്ന് സിംഹാസനത്തിലേറുമ്പോൾ പ്രായം 26 മാത്രം.

രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങൾ പൊതു വേദികളിൽ സംസാരിക്കാൻ ഒരിക്കലും എലിസബത്ത് രാജ്ഞി ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം രാജ്യത്തെ ജനാധിപത്യ ഭരണകൂടവുമായി മികച്ച ബന്ധം പുലർത്തിയ അവർ കോമൺവെൽത്ത് രാജ്യങ്ങളുടെ അധ്യക്ഷ എന്ന നിലയിൽ വിദേശരാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു.

ജനങ്ങളുമായി കൊട്ടാരത്തെ അടുപ്പിച്ചു

1990 കളിൽ രാജകുടുംബം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. 1992 ൽ ചാൾസ് രാജകുമാരനും ഡയാനയും വേർപിരിഞ്ഞു. മറ്റു മക്കളായ ആൻഡ്രു രാജകുമാരന്റെയും ആനിയുടെയും വിവാഹ ബന്ധങ്ങളും നീണ്ടുനിന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഇക്കാലത്തുതന്നെയാണ് സ്വകാര്യ വരുമാനത്തിന് നികുതി നൽകാൻ എലിസബത്ത് രാജ്ഞി തയാറായത്. രാജകൊട്ടാരങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ തുറന്നുകൊടുത്ത തീരമാനവും നിർണായകം. രാജകുടുംബത്തിന്റെ ഇടിയുന്ന ജനപ്രീതി വീണ്ടെടുക്കാൻ ഈ തീരുമാനങ്ങളിലൂടെ സാധിച്ചു.

എലിസബത്ത് രാജ്ഞി സമാനതകൾ ഇല്ലാത്ത ലോക ഭരണാധികാരികാരിയാണ്. നീണ്ട പ്രണയത്തിനൊടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം വിവാഹിതയാവുകയും അഞ്ചു വർഷം കഴിഞ്ഞപ്പോൾ രാജാധികാരം കൈയിലെത്തുകയും ചെയ്ത രാജ്ഞി. 70 വർഷത്തിനിടയിൽ 15 പ്രധാനമന്ത്രിമാർക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉത്തരവാദിത്തങ്ങളായിരുന്നു രാാജ്ഞിക്ക് വലുത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുതിയ പ്രധാനമന്ത്രിയെ അവധിക്കാല വസതിയിൽ വരവേറ്റു. പുതിയ പ്രധാനമന്ത്രിയെ ബ്രിട്ടണ് നൽകേണ്ട ഉത്തരവാദിത്തവും കൃത്യസമയത്ത് ചെയ്തു. അതിന് ശേഷം രാജ്ഞിയെ തേടി മരണമെത്തി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടന്റെ സിംഹാസനത്തിൽ 70 വർഷമാണ് അവർ വാണത്. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്.

1997 ൽ ഡയാന രാജകുമാരി വാഹനാപകടത്തിൽ മരിച്ചപ്പോൾ ബക്കിങ്ങാം കൊട്ടാരത്തിലെ പതാക പാതി താഴ്‌ത്താൻ വിസമ്മതിച്ചതും മരണത്തിൽ മൗനം പാലിച്ചതും വിമർശനത്തിന് ഇടയാക്കി. എന്നാൽ ചാൾസിന്റെയും ഡയാനയുടെയും മക്കളായ വില്യമിനും ഹാരിക്കും പ്രയിങ്കരിയായ മുത്തശ്ശിയായിരുന്നു എന്നും എലിസബത്ത് രാജ്ഞി .

LEAVE A REPLY

Please enter your comment!
Please enter your name here