ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവർക്കെതിരെ ഉജ്ജയിൻ ക്ഷേത്രത്തിൽ പ്രതിഷേധം

0

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവർക്കെതിരെ ഉജ്ജയിൻ ക്ഷേത്രത്തിൽ പ്രതിഷേധം. ഇവരുടെ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിഷേധം അരങ്ങേറിയത്. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലുമായിരുന്നു സംഭവം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശി.

താൻ ബീഫ് കഴിക്കാറുണ്ടെന്ന രൺവീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇരുവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബജ്റംഗ്ദൾ. ആലിയ ഭട്ട് ഗർഭിണിയായതിനാൽ തർക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ പോകേണ്ടെന്നാണ് താരങ്ങളുടെ നിലപാട്. ആലിയ ഭട്ടും രൺബീർ കപൂറും ദർശനം നടത്താൻ കഴിയാതെ ഇൻഡോറിലേക്ക് മടങ്ങി. ഇൻഡോറിൽ നിന്ന് അവർ വിമാനത്തിൽ മുംബൈയിലേക്ക് പോകുമെന്ന് ഉജ്ജയിൻ കളക്ടർ ആശിഷ് സിംഗ് പറഞ്ഞു.

തങ്ങളുടെ വരാനിരിക്കുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയുടെ വിജയത്തിൽ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയത്. ചിത്രത്തിന്റെ സംവിധായകൻ അയൻ മുഖർജിയും ഒപ്പമുണ്ടായിരുന്നു. ഉജ്ജയിനിൽ എത്തുന്നതിന് മുമ്പ് ഒരു വീഡിയോ പുറത്തുവിട്ട് ദമ്പതികൾ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. നീണ്ട നാളത്തെ ബന്ധത്തിന് ശേഷം ഈ വർഷം ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്.

Leave a Reply