​ലഹ​രി ഇ​ട​പാ​ടു​കാ​ര​ന്റെ കോ​ടി​കളുടെ സ്വത്ത് കണ്ടുകെട്ടി; പിടിച്ചെടുത്തത് ​80 ല​ക്ഷം രൂ​പ​യു​ടെ ലഹരിവസ്തുക്കൾ

0

ബം​ഗ​ളൂ​രു: ല​ഹ​രി ഇ​ട​പാ​ടു​കാ​ര​ന്റെ സ്വ​ത്ത് കണ്ടുകെട്ടി സെ​ൻട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​ന്റെ ആ​ന്റി നാ​ർ​കോ​ട്ടി​ക്‌​സ് വി​ഭാ​ഗം. ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി ഇ​ട​പാ​ടു​കാ​രനായ മൃ​ത്യു​ഞ്ജ​യ​യു​ടെ 1.60 കോ​ടി​യു​ടെ സ്വത്താണ് കണ്ടുകെട്ടിയത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ലഹരി ഇടപാട് നടത്തിയതിന് ബം​ഗ​ളൂ​രു പൊ​ലീ​സ് മൃ​ത്യു​ഞ്ജ​യയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായപ്പോൾ ​80 ല​ക്ഷം രൂ​പ​യു​ടെ ഹാഷിഷ് ഓ​യി​ലും ക​ഞ്ചാ​വും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു. ബം​ഗ​ളൂ​രു​വി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി മൃ​ത്യു​ഞ്ജ​യ​ക്കെ​തി​രെ ഒ​മ്പ​തു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ല​ഹ​രി ഇ​ട​പാ​ടി​ൽ നി​ന്ന് ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം പേ​രി​ലും ഭാ​ര്യ​യു​ടെ പേ​രി​ലു​മാ​യി മൃ​ത്യു​ഞ്ജ​യ വാങ്ങിയ സ്ഥ​ല​വും വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളുമാണ് ക​ണ്ടു​കെ​ട്ടി​യ​തെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി മൃ​ത്യു​ഞ്ജ​യ അ​ഞ്ചു കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply