എഴുപത്തിരണ്ടാം പിറന്നാള്‍ ദിനം തികച്ചും വ്യത്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

എഴുപത്തിരണ്ടാം പിറന്നാള്‍ ദിനം തികച്ചും വ്യത്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമീബിയയില്‍നിന്ന്‌ എത്തിച്ച ചീറ്റപ്പുലികളെ ഇന്ത്യന്‍ മണ്ണിലേക്ക്‌ തുറന്നുവിട്ട്‌ ആ ചിത്രവും പ്രധാനമന്ത്രി പകര്‍ത്തി.
1952-ലാണ്‌ ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്കു വംശനാശം സംഭവിച്ചത്‌. പിന്നീട്‌ ഇപ്പോഴെങ്കിലും അവയെ എത്തിക്കുമ്പോള്‍ അതൊരു ചരിത്രനിമിഷമാണ്‌. പ്രകൃതി സംരക്ഷണത്തില്‍ ലോകത്തിന്‌ ഇന്ത്യയുടെ മാതൃക. ചീറ്റകളെ ഇന്ത്യയില്‍ പുനരവതരിപ്പിക്കാനുള്ള പദ്ധതിയില്‍ സഹായിച്ച നമീബിയ സര്‍ക്കാരിനു നന്ദി പറഞ്ഞ്‌ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ഏഴ്‌ പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്രോജക്‌ട്‌ ചീറ്റ പദ്ധതിയിലൂടെ ശനിയാഴ്‌ച ഇന്ത്യയിലെത്തിച്ച എട്ട്‌ ചീറ്റകളില്‍ മൂന്നെണ്ണത്തെയാണ്‌ പ്രധാനമന്ത്രി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്‌. വംശനാശത്തിനിപ്പുറം വീണ്ടുമൊന്നിനെ എത്തിക്കാന്‍ പതിറ്റാണ്ടുകളെടുത്തത്‌ നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കരയിലെ ഏറ്റവും വേഗതയേറിയ ഈ മൃഗങ്ങളെ കാണാന്‍ ജനങ്ങള്‍ കുറച്ച്‌ കാത്തിരുന്നേ പറ്റൂ. ഈ ചീറ്റകള്‍ക്ക്‌ കുറച്ച്‌ മാസങ്ങള്‍ നല്‍കണം. കുനോ നാഷണല്‍ പാര്‍ക്ക്‌ അവരുടെ വീടാക്കി മാറ്റാന്‍.- പ്രധാനമന്ത്രി തുടര്‍ന്നു.

Leave a Reply