എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വിടവാങ്ങലിൽ വേദനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

2015 ലെയും 2018 ലെയും ബ്രിട്ടൻ സന്ദർശനങ്ങളിലെ രാജ്ഞിയെ കണ്ടത് മോദി സ്മരിച്ചു. അവരുടെ ദയയും ഊഷ്മളതയും ഒരിക്കലും മറക്കാനാകില്ല. വിവാഹ സമയത്ത് മഹാത്മാ ഗാന്ധി സമ്മാനിച്ച തൂവാല രാജ്ഞി തന്നെ കാണിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.

പൊതുജീവിതത്തിലെ മാന്യതയും അന്തസ്സുമായിരുന്നു എലിസബത്ത് രാജ്ഞി​. ഈ ദു:ഖ സന്ദർഭത്തിൽ അവരുടെ കുടും​ബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും ഒപ്പമാണ് തന്റെ ചിന്തകളെന്നും മോദി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here