പാതയോരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ഭരണപരാജയം കൊണ്ട്; ഹൈക്കോടതി

0

കൊച്ചി: കോടതി ഉത്തരവുകളും സർക്കുലറുകളുമൊക്കെ നിലനിന്നിട്ടും വഴിയോരങ്ങളിലും പൊതു ഇടങ്ങളിലും രാഷ്ട്രീയ പാർട്ടികൾ അടക്കം അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ഭരണപരാജയം കൊണ്ടാണെന്ന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി വിമർശനം. സർക്കാർ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കണമെന്നും നിയമവിരുദ്ധമായി സ്ഥാപിച്ച സിനിമാ- വാണിജ്യ പോസ്റ്ററുകൾ അടക്കം നീക്കണമെന്നും നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി എന്നിവർ രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പേരിൽ ദേശീയപാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചത് വ്യക്തമാക്കി അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. ജോഡോ യാത്രയുടെ കാര്യം അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ ആ ജാഥയ്‌ക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്, കൺമുന്നിൽ ഇത്രയും വലിയ നിയമനിഷേധമുണ്ടായിട്ടും കാണാൻ കഴിഞ്ഞില്ലേയെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.

ഒരുപാർട്ടി ബോർഡും കൊടിയും വച്ചപ്പോൾ കോടതി ഒന്നും പറഞ്ഞില്ലല്ലോ, ഇപ്പോൾ എന്തിനാണ് പറയുന്നതെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. ഉത്തരവുകൾ സർക്കാർ നടപ്പാക്കിയാൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാവില്ല. രാജ്യത്തെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയുടെ കൊച്ചി സന്ദർശനത്തെത്തുടർന്നാണ് നഗരത്തിൽ വലിയ ബോർഡുകൾ വച്ചത്. രാജ്യമൊട്ടാകെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുമ്പോഴാണിതെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here