പോക്‌സോ കേസ്: മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല; ആവശ്യം തളളി സുപ്രീം കോടതി

0

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല. ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരായിരുന്നു.

പെണ്‍കുട്ടിയെ മോന്‍സന്‍ നിരന്തരം പീഡനത്തിനിരയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു. പോക്‌സോ കേസഎ ഉള്‍പ്പെടെ മൂന്ന് പീഡനക്കേസുകളാണ് മോന്‍സനെതിരെയുളളത്. വ്യാജ പഒരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മോന്‍സന്‍ മാവുങ്കല്‍ 2021 സെപ്റ്റംബര്‍ 25 ന് അറസ്റ്റിലായതോടെയാണ് ലൈംഗിക പീഡനം പുറത്തു വന്നത്.

Leave a Reply