ലഖിംപുർഖേരിയിൽ വീണ്ടും പെൺവേട്ട; രണ്ട് യുവാക്കൾ ഇരുപതുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തി; ആയുധങ്ങൾ ഉപയോ​ഗിച്ച് മുറിവേൽപിച്ചു എന്ന് പൊലീസ്

0

ലഖ്നൗ: ഉത്തർപ്ര​ദേശിലെ ലഖിംപുർഖേരിയിൽ വീണ്ടും പെൺവേട്ട. രണ്ട് യുവാക്കളുടെ ആക്രമണത്തിന് ഇരയായ ഇരുപതുകാരി മരിച്ചു. യുവതിയെ ആയുധങ്ങൾ ഉപയോ​ഗിച്ച് മുറിവേൽപിച്ചു എന്ന് പൊലീസ് പറയുന്നുണ്ട് .

യുവതിക്കുനേരേ പീഡന ശ്രമം നടന്നു എന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഭവ സ്ഥലത്ത് കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്
‌‌
ലഖിംപുർഖേരിയിൽ തന്നെ കഴിഞ്ഞ ദിവസം പ്രായപൂ‍ർത്തിയാകാത്ത ദലിത് സഹോദരിമാരുടെ കൊലപാതകം നടന്നു . അയൽ​ഗ്രാമത്തിലെ യുവാക്കൾ പിടിച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊന്ന് കെട്ടിതൂക്കുകയായിരുന്നു. കുട്ടികൾ ബലാത്സം​ഗത്തിന് ഇരയായി എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here