പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം നടത്തിയത് 15 ലേറെ വിദേശ യാത്രകൾ; പിന്നിലുണ്ടായിരുന്നത് നിരവധി ലക്ഷ്യങ്ങൾ, പകുതിയും പൂർത്തിയാക്കാത്തവ; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രകളിലൂടെ വന്ന മാറ്റങ്ങള്‍ ഇവയൊക്കെ

0

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കും ടൂറിസം വികസനത്തിനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, റിയാസ് എന്നിവരടങ്ങുന്ന സംഘം വിദേശത്തേക്ക് പോകാനൊരുങ്ങുന്നത്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ്, പാരീസ് എന്നീ രാജ്യങ്ങളിലേക്കാകും മന്ത്രിമാര്‍ പോകുക. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അവിടേക്ക് പോകുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കെ എന്‍ ബാലഗോപാലും പി രാജീവും ഉള്‍പ്പടെയുള്ളവര്‍ ബ്രിട്ടണിലേക്ക് പോകുന്നത്. നോര്‍വെയിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. മന്ത്രി റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണു പോകുന്നത്.

അടുത്തമാസമായിരിക്കും മന്ത്രിപ്പടയുടെ വിദേശസന്ദര്‍ശനം തുടങ്ങുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിമാരുടെ വിദേശയാത്രകള്‍ അനാവശ്യമാണോ എന്നതിന് മുന്‍ യാത്രകളും അതിന്റെ ലക്ഷ്യങ്ങളും പരിശോധിച്ചാല്‍ വളരെ എളുപ്പത്തില്‍ ഉത്തരം ലഭിക്കും. മുഖ്യമന്ത്രിയുടെ അടക്കം സമീപകാലത്തുണ്ടായ വിദേശ യാത്രകള്‍ അതില്‍പെടും. യാത്രകളുടെ ലക്ഷ്യമെന്തായിരുന്നു? യാത്രയ്ക്ക് ശേഷം കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെ? വിശദമായി തന്നെ നോക്കാം

Leave a Reply