ആന്ധ്രപ്രദേശിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

0

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.

അനകാപ്പല്ലെ ജില്ലയിലെ ചിനായതപാളയം പ്രദേശത്താണ് സംഭവം. പടക്കനിർമാണത്തിനിടെ രാസവസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ നിർമാണശാലയുടെ മേൽക്കൂര ഇടിഞ്ഞുവീണു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply